ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഇടുക്കി ഡാമിന്‍റെ സുരക്ഷ വർധിപ്പിക്കുന്നതിനു വേണ്ടി കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്
Idukki Dam
Idukki Dam
Updated on

ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. നിലവിൽ ഇടുക്കി പൊലീസിനായിരുന്നു അന്വേഷണ ചുമതല.

സെപ്റ്റംബർ അഞ്ചിന് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഇടുക്കി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 22 ന് ഉച്ചകഴിഞ്ഞ് 3.15ന് ആയിരുന്നു സംഭവം.

ഡാമിൽ അതിക്രമിച്ചു കയറിയ ഒറ്റപ്പാലം സ്വദേശി ഹൈമാസ്റ്റ് ലൈറ്റിന്‍റെ ടൈമറിലും എർത്ത് വയറിലും മറ്റുമായി 11 താഴുകൾ ഘടിപ്പിച്ചതായി കണ്ടെത്തുകയും ഷട്ടറിനെ ബന്ധിപ്പിച്ചിരിക്കുന്ന വയറുകളിൽ എന്തോ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. സിസിടിവി ദൃശങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ആറു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.ഇടുക്കി ഡാമിന്‍റെ സുരക്ഷ വർധിപ്പിക്കുന്നതിനു വേണ്ടി കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com