വാളയാർ ആൾക്കൂട്ടക്കൊല: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചത്
crimebranch files chargesheet in walayar mob lynching case

രാം നാരായണൻ, പ്രതികൾ

Updated on

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി രാംനാരായാണൻ കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചത്.

9 പ്രതികളുണ്ടായിരുന്ന കേസിൽ ആറാം പ്രതി ജാമ‍്യത്തിലിറങ്ങി ജീവനൊടുക്കിയിരുന്നു. ഇതോടെ 8 പ്രതികൾക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ഡിസംബർ 17നായിരുന്നു രാംനാരായണൻ ക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായത്. മോഷ്ടാവാണെന്നു സംശയിച്ചും ബംഗ്ലാദേശിയാണോയെന്നും ചോദിച്ചായിരുന്നു ആൾക്കൂട്ട മർദനം.

കേസിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികൾ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. 4ആം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com