അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കൃഷ്ണ കുമാറിനെതിരേ ക്രിമിനൽ കേസെടുക്കണം: സന്ദീപ് വാര്യർ

2025 ഏപ്രിൽ 22ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൃഷ്ണകുമാറിനെതിരായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Criminal case should be filed against Krishna Kumar for revealing the name of the survivor: Sandeep Warrier

കൃഷ്ണ കുമാർ, സന്ദീപ് വാര്യർ

Updated on

കൊച്ചി: ബിജെപി വൈസ് പ്രസിഡന്‍റ് സി. കൃഷ്ണ കുമാറിനെതിരെയുളള ലൈംഗികാരോപണ പരാതിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പീഡനത്തിനിരയായ അതിജീവിതകളുടെ പേരും വിവരങ്ങളും വെളിപ്പെടുത്താൻ പാടില്ലെന്ന നിയമം കൃഷ്ണകുമാർ ലംഘിച്ചെന്നും അതിനെതിരേ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

നാളെ ഒരു സ്ത്രീയും തനിക്കെതിരേ പരാതിയുമായി വരരുത് എന്ന ഉദ്ദേശത്തോട് കൂടിയും, അതിജീവിതയെ ഭീഷണിപ്പെടുത്തുകയും അതുവഴി മാനസിക സംഘർഷത്തിലാക്കുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് ആരോപണ വിധയനായ കൃഷ്ണകുമാർ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത്.

ഇത് രാജ്യത്ത് നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥിതിയ്ക്ക് എതിരാണെന്നും കൃഷ്ണകുമാറിനെതിരേ പൊലീസ് ഉടൻ ക്രിമിനൽ കുറ്റം ചുമത്തണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

2025 ഏപ്രിൽ 22ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൃഷ്ണകുമാറിനെതിരായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എസ്‍പി ഓഫീസിൽ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. പെണ്‍കുട്ടിയുടെ പരാതി ശോഭ സുരേന്ദ്രനും എംടി രമേശിനും അറിയാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com