മ​ര​ട് അ​നീ​ഷ് ക​സ്റ്റ​ഡി​യി​ല്‍

ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി "ഓ​പ്പ​റേ​ഷ​ൻ മ​ര​ട്" എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യി​രു​ന്നു
മ​ര​ട് അ​നീ​ഷ്
മ​ര​ട് അ​നീ​ഷ്

കൊ​ച്ചി: ഗു​ണ്ടാ​ത്ത​ല​വ​നും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യു​മാ​യ അ​നീ​ഷ് ആ​ന്‍റ​ണി എ​ന്ന മ​ര​ട് അ​നീ​ഷ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു പൊ​ലീ​സ് സം​ഘം അ​നീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചി​കി​ത്സ തു​ട​രേ​ണ്ട​തി​നാ​ല്‍ അ​നീ​ഷ് ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ പൊ​ലീ​സ് കാ​വ​ലും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൃ​ക്കാ​ക്ക​ര, പ​ന​ങ്ങാ​ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​നീ​ഷി​നെ​തി​രേ കേ​സു​ക​ളു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി "ഓ​പ്പ​റേ​ഷ​ൻ മ​ര​ട്" എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യി​രു​ന്നു.

കു​ഴ​ല്‍പ്പ​ണം, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, വ​ധ​ശ്ര​മം, ഗു​ണ്ടാ ആ​ക്ര​ണം തു​ട​ങ്ങി​യ കേ​സു​ക​ളി​ലാ​ണ് മ​ര​ട് അ​നീ​ഷ് നേ​ര​ത്തെ ഉ​ള്‍പ്പെ​ട്ടി​രു​ന്ന​ത്. കൊ​ച്ചി ഡി​സി​പി, എ​സി, തേ​വ​ര ഇ​ന്‍സ്‌​പെ​ക്റ്റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​നീ​ഷി​നെ പി​ടി​കൂ​ടി​യ​ത്.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നാ​ൽ​പ്പ​ത്തി​യ​ഞ്ചോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ആ​ന​ക്കാ​ട്ട് വീ​ട്ടി​ല്‍ അ​നീ​ഷ് ആ​ന്‍റ​ണി. നേ​ര​ത്തെ പ​ല​ത​വ​ണ മ​ര​ട് അ​നീ​ഷി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ വാ​ള​യാ​ര്‍ അ​തി​ര്‍ത്തി​ക്ക് സ​മീ​പം പൊ​ലീ​സ് സി​നി​മാ​സ്റ്റൈ​ലി​ല്‍ പി​ടി​കൂ​ടി​യ​തും വാ​ര്‍ത്ത​യി​ലി​ടം നേ​ടി​യി​രു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com