

ഗായത്രി ബാബു, ആര‍്യ രാജേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് തോൽവി ഏറ്റുവാങ്ങിയതോടെ മേയർ ആര‍്യ രാജേന്ദ്രനെതിരേ വിമർശനവുമായി മുൻ കൗൺസിലർ. മുൻ സിപിഎം കൗൺസിലറായ ഗായത്രി ബാബുവാണ് ആര‍്യ രാജേന്ദ്രനെതിരേ വിമർശനവുമായി രംഗത്തെത്തിയത്.
ജനകീയത ഇല്ലാതാക്കിയത് തിരിച്ചിടിയായെന്നും സ്വന്തം ഓഫിസിനെ കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി മാറ്റിയെന്നുമായിരുന്നു ഗായത്രി ബാബു ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. വഞ്ചിയൂർ വാർഡിലെ കൗൺസിലറായിരുന്ന ഗായത്രി ബാബു ആര‍്യ രാജേന്ദ്രന്‍റെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു വിമർശനം നടത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റ് പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.