യുസിസിക്കെതിരേ പ്രചരണത്തിന് കോൺഗ്രസ്; നേതൃയോഗത്തിൽ ഹൈബിക്കും വിമര്‍ശനം

ബില്ല് അവതരിപ്പിക്കും മുൻപ് പാർട്ടിയിൽ മതിയായ ചർച്ചകളോ കൂടിയാലോചനകളോ നടന്നില്ലെന്നും തലസ്ഥാന വിഷയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടു വേണമെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു
യുസിസിക്കെതിരേ പ്രചരണത്തിന് കോൺഗ്രസ്; നേതൃയോഗത്തിൽ ഹൈബിക്കും വിമര്‍ശനം
Updated on

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരേ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കാനാണ് നീക്കം. വിഷയത്തിൽ തെരുവിലിറങ്ങേണ്ട ആവശ്യമില്ലെന്ന നിലപാടാണ് നേതാക്കൾ‌ സ്വീകരിച്ചത്. ബുധനാഴ്ച ചേർന്ന കെപിസിസി നേതൃയോഗത്തിലാണ് തീരുമാനം.

അതേസമയം, തലസ്ഥാനം കൊച്ചിക്കു മാറ്റണമെന്ന ഹൈബി ഈഡന്‍റെ സ്വകാര്യ ബില്ലിനെയും യോഗം വിമർശിച്ചു. സ്വകാര്യ ബിൽ അനവസരത്തിലായിരുന്നു എന്ന് കെപിസിസി നേതൃയോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു.

ബിൽ അവതരിപ്പിക്കും മുൻപ് പാർട്ടിയിൽ മതിയായ ചർച്ചകളോ കൂടിയാലോചനകളോ നടന്നില്ലെന്നും തലസ്ഥാന വിഷയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടു വേണമെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു. പ്രശ്നങ്ങൾ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും കൊടിക്കുന്നിൽ സുരേഷ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com