യുവാക്കളെ കൊണ്ടുവരുന്നതിൽ പാർട്ടി പരാജയപ്പെട്ടു; പാലക്കാട് സിപിഎം ഏരിയാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിന് വിമർശനം

പൊളിറ്റ് ബ‍്യൂറോ അംഗം എ. വിജയരാഘവനെ പാലക്കാട് ലോക്സഭ സ്ഥാനാർഥിയാക്കിയതിനെതിരേയും വിമർശനം ഉയർന്നു
The party failed to bring in youth; District leadership criticized at Palakkad CPM area conference
യുവാക്കളെ കൊണ്ടുവരുന്നതിൽ പാർട്ടി പരാജയപ്പെട്ടു; പാലക്കാട് സിപിഎം ഏരിയാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിന് വിമർശനം
Updated on

പാലക്കാട്: ഒറ്റപാലം സിപിഎം ഏരിയാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിന് രൂക്ഷ വിമർശനം. പാലക്കാട് മണ്ഡലത്തിൽ സംഘടന ദുർബലമായി പ്രവർത്തിക്കുന്നുവെന്നും യുവാക്കളെ കൊണ്ടുവരുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും ഗ്രൂപ്പ് ചർച്ചയിൽ ആക്ഷേപം ഉയർന്നു.

പൊളിറ്റ് ബ‍്യൂറോ അംഗം എ. വിജയരാഘവനെ പാലക്കാട് ലോക്സഭ സ്ഥാനാർഥിയാക്കിയതിനെതിരേയും ഒറ്റപാലത്ത് 8 ലോക്കൽ സെക്രട്ടറിമാരെ ഒഴിവാക്കി പുതിയ ഏരിയാ കമ്മിറ്റി രൂപികരിച്ചതിനെതിരേയും വിമർശനമുണ്ടായി. ജില്ലാ കമ്മിറ്റിയുടെ മൂക്കിന് താഴെയുള്ള പാലക്കാട് മണ്ഡലത്തിൽ പാർട്ടി ദുർബലമായത് എങ്ങനെയെന്നായിരുന്നു പ്രതിനിധികളുടെ ചോദ‍്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com