'മുഖ‍്യമന്ത്രി പെരുമാറുന്നത് ഏകാധിപതിയെ പോലെ'; സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

ഇടതുപക്ഷ സ്വഭാവം സർക്കാരിന് നഷ്ടമായതായും വിമർശനം ഉയർന്നു
criticism against cm pinarayi vijayan in cpi kottayam district conference
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

കോട്ടയം: മുഖ‍്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനുമെതിരേ സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. മുഖ‍്യമന്ത്രി ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും മുഖ‍്യമന്ത്രി പരിഗണിക്കുന്നില്ലെന്നുമാണ് വിമർശനം.

ഇടതുപക്ഷ സ്വഭാവം സർക്കാരിന് നഷ്ടമായതായും സിപിഐ ഭരിക്കുന്ന നാലു വകുപ്പുകളും പരാജയമാണെന്നും വിമർശനം ഉയർന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാതെ ഭക്ഷ‍്യ വകുപ്പ് നോക്കുകുത്തിയായെന്നും സിപിഐ ഭരിക്കുന്ന വകുപ്പുകൾക്ക് പണം അനുവദിക്കാതെ ധനം വകുപ്പ് ശ്വാസം മുട്ടിക്കുന്നുവെന്നും കുറ്റപ്പെടുത്തലുകൾ ഉണ്ടായി. സിപിഐ സംസ്ഥാന നേതൃത്വത്തിന് മുഖ‍്യമന്ത്രിയും സിപിഎമ്മും പരിഗണന നൽകുന്നില്ലെന്നും ആരോപണങ്ങൾ ഉയർന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com