
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റ് പി.പി. ദിവ‍്യയ്ക്ക് രൂക്ഷ വിമർശനം. ദിവ‍്യയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയർന്നു. തെരഞ്ഞെടുപ്പ് കാലത്ത് ദിവ‍്യ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും പദവിക്ക് നിരക്കാത്ത പരാമർശം നടത്തിയെന്നും പ്രതിനിധികൾ വിമർശിച്ചു.
ദിവ‍്യ ഔചത‍്യമില്ലാതെ പെരുമാറിയെന്നും ആക്ഷേപം ഉയർന്നു. അതേസമയം, റിമാൻഡിൽ കഴിയവേ ദിവ‍്യക്കെതിരേ പാർട്ടി നടപടിയെടുത്തത് ശരിയായില്ലെന്ന് ചില അംഗങ്ങൾ പ്രതികരിച്ചു. പാർട്ടിയും പൊലീസും മാധ‍്യമ വിചാരണക്ക് വഴങ്ങിയെന്നും വിമർശനം ഉയർന്നു.