'മുഖ‍്യമന്ത്രിയുടെ നിലപാട് കുരുടൻ ആനയെ തൊട്ടതു പോലെ'; വിമർശനവുമായി സമസ്ത മുഖപത്രം

സുപ്രഭാതം എഡിറ്റോറിയലിലാണ് വിമർശനമുണ്ടായത്
criticism against v.d. satheesan in samastha newspaper editorial

മുഖ‍്യമന്ത്രിയുടെ നിലപാട് കുരുടൻ ആനയെ തൊട്ടതു പോലെ; വിമർശനവുമായി സമസ്ത മുഖപത്രം

Updated on

കോഴിക്കോട്: മുഖ‍്യമന്ത്രി വി.ഡി. സതീശന്‍റെ നിലപാടുകൾക്കെതിരേ രൂക്ഷ വിമർശനവുമായി സമസ്ത മുഖ‍പത്രം സുപ്രഭാതം. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശത്തിനെതിരേ മുഖ‍്യമന്ത്രി രംഗത്തെത്തിയിരുന്നു.

ഇതിനെതിരേയാണ് സുപ്രഭാതം എഡിറ്റോറിയലിൽ വിമർശനമുണ്ടായത്. മുഖ‍്യമന്ത്രിയുടെ നിലപാട് കുരുടൻ ആനയെ തൊട്ടതു പോലെ മാത്രമാണെന്നാണ് മര‍്യാദയ്ക്ക് സംസാരിക്കണം എന്ന തലകെട്ടോടെ പുറത്തുവന്ന സുപ്രഭാതം എഡിറ്റോറിയലിൽ പറയുന്നത്.

ശബരിമല യുവതി പ്രവേശനത്തെ എതിർത്ത രാഷ്ട്രീയ നേതാവാണ് മുഖ‍്യമന്ത്രിയെന്നുംം എന്ന് ഇന്ന് അദ്ദേഹം സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്നും എഡിറ്റോറിയലിൽ പറയുന്നു. സ്ത്രീകളെ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരത്തിന്‍റെ പ്രസ്താവന.

ഇതിനെതിരേ വലിയ തോതിൽ വിമർശനമുയർന്നിരുന്നു. ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി പറഞ്ഞിരുന്നു. മഹാനായ മുഹമ്മദ് നബിയും മതവും പറയുന്നത് സ്ത്രീകൾക്ക് ആദരവും പരിഗണനയും നൽകണമെന്നാണെന്നും അവർ വ‍്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com