പാർലമെന്‍റിലും നിയമസഭയിലും മത്സരിക്കാൻ ജില്ലാ സെക്രട്ടറി മാത്രം; വി. ജോയിയുടെ സ്ഥാനാർഥിത്വത്തിനെതിരേ വിമർശനം

സെക്രട്ടറിമാർ മത്സരിക്കേണ്ടെന്ന തീരുമാനം ജോയിക്ക് വേണ്ടി തിരുത്തി എഴുതിയെന്നും വിമർശനമുണ്ടായി
criticism over v. joy candidacy thiruvananthapuram cpm district committee

വി. ജോയ്

Updated on

തിരുവനന്തപുരം: വി. ജോയിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. പാർലമെന്‍റിലും നിയമസഭയിലും മത്സരിക്കാൻ ജില്ലാ സെക്രട്ടറി മാത്രമുള്ളൂ എന്നത് മറ്റു നേതാക്കൾക്ക് അപമാനകരമാണെന്ന് ജില്ലാ കമ്മിറ്റി അംഗം കരമന ഹരി അഭിപ്രായപ്പെട്ടു.

സെക്രട്ടറിമാർ മത്സരിക്കേണ്ടെന്ന തീരുമാനം ജോയിക്ക് വേണ്ടി തിരുത്തി എഴുതിയെന്നും വിമർശനമുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്രാഞ്ച് സെക്രട്ടറിമാർ മാറി നിന്നതാണെന്നും ഇത് ശരിയായ രീതിയല്ലെന്നും കരമന ഹരി കൂട്ടിച്ചേർത്തു.

കഴിഞ്ഞ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലായിരുന്നു വി. ജോയിയെ വർക്കലയിൽ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചത്. ജോയി മത്സരിച്ചാൽ വിജയം ഉറപ്പാണെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്‍റെ നിലപാട്.

logo
Metro Vaartha
www.metrovaartha.com