

ചെന്നൈയിൽ മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
file image
ചെന്നൈ: ചെന്നൈയിൽ മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറിയാൾ അറസ്റ്റിൽ. ഹോട്ടൽ ജീവനക്കാരനാണ് അറസ്റ്റിലാത്. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്.
വിദ്യാർഥിയായ ഇയാൾ പാർട്ട് ടൈം ജീവനക്കാരനാണ്. ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. മുറിയിലെ ഫോൺ നന്നാക്കാൻ എത്തിയപ്പോൾ ആദ്യം സെൽഫി ആവശ്യപ്പെട്ടു. പിന്നാലെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.