"വീട്ടിൽ നിന്ന് പഠിച്ച സംസ്കാരം"; ദിയ കൃഷ്ണയ്ക്കെതിരേ ഹൈബി ഈഡൻ എംപി

ചരിത്രത്തിന്‍റെ ഭാഗമായ രേഖകൾ പ്രദർശിപ്പിക്കുന്നതിനെ വിമർശിക്കുന്നത് ബാലിശമാണെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.
"Culture learned at home"; Hibi Eden MP against Diya Krishna

ദിയ കൃഷ്ണ, ഹൈബി ഈഡൻ

Updated on: 

ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ വിവാദ കമന്‍റിമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് എംപി ഹൈബി ഈഡൻ. വീട്ടിൽ നിന്ന് പഠിച്ച സംസ്കാരം കൊണ്ടാണ് ദിയ അമൃത് സിങ് ഡാരന്‍റെ കേരളത്തിനെതിരേയുള്ള പരാമർശത്തിന് അനുകൂലമായി സംസാരിച്ചത് എന്നാണ് എംപി ആരോപിക്കുന്നത്. വീട്ടിൽ നിന്ന് പഠിക്കുന്ന സംസ്കാരവും അവിടെ നിന്ന് കേൾക്കുന്ന ചിന്തകളും ആയിരിക്കും അവരെ സ്വാധീനിച്ചിട്ടുള്ളത്.

അവരൊരു ബിജെപി കുടുംബത്തിൽ നിന്നു വരുന്നവരാണ്. അവരുടെ ആശയം അവർക്ക് പ്രചരിപ്പിക്കാം. പക്ഷേ കേരളത്തിനെതിരേയുള്ള ഉത്തരേന്ത്യൻ ലോബിയുടെ ആക്രമണത്തെ നാം എതിർക്കണം. അവരുടെ അനുജത്തിക്ക് ബീഫ് വലിയ ഇഷ്ടമാണെന്ന് ഒരു അഭിമുഖത്തിൽ കണ്ടിരുന്നു. കേരളത്തിന്‍റെ തനതു സ്റ്റൈലിൽ പാചകം ചെയ്ത ബീഫ് രുചിച്ചാൽ ഒരു പക്ഷേ ഈ പറയുന്ന ആശങ്കകളെല്ലാം ശമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൈബി ഈഡൻ പറഞ്ഞു.

കഫേയിൽ പാക് മുൻ പ്രധാനമന്ത്രി ജിന്നയുടെ ചിത്രം വച്ചുവെന്ന ആരോപണത്തെയും ഹൈബി തള്ളി. അതൊരു ആർട് കഫേയാണ്. 2015ൽ നരേന്ദ്ര മോദി ബോംബേ ഹൈകകോടതിയുടെ മ്യൂസിയം ഉദ്ഘാടനം ചെയ്തിരുന്നു. ആ മ്യൂസിയത്തിലും ജിന്നയുടെ വലിയ ചിത്രമുണ്ട്. അദ്ദേഹത്തിന് അത് ഒഴിവാക്കാമായിരുന്നല്ലോ. ഒരു ആർട്ടിസ്റ്റിന്‍റെ മൂല്യം, അഥവം ചരിത്രത്തിന്‍റെ ഭാഗമായ രേഖകൾ പ്രദർശിപ്പിക്കുന്നതിനെ വിമർശിക്കുന്നത് ബാലിശമാണെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

ഫോർട്ട്കൊച്ചി മത സൗഹാർദ്ദത്തിന്‍റെ ഇടമാണ്. വിവിധ സമുദായങ്ങൾ ഒന്നിച്ചു ജീവിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളാണ് ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും. ബീഫിന്‍റെയും ജിന്നയുടെ ചിത്രത്തിന്‍റെയും പേരിൽ വിദ്വേഷം പടർത്താനുള്ള നീക്കത്തിനെതിരേ കേസെടുത്തിട്ടുണ്ടെന്നും എംപി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com