ഇരുമലപ്പടി - പുതുപ്പാടി റോഡിൽ കലുങ്കിന് വിള്ളൽ; ബിഎംബിസി റോഡ് ഇടിഞ്ഞ് താഴുന്നു

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസും ഈ വിഷയം ഉയർത്തി പ്രതിഷേധം നടത്തിയിരുന്നു
culvert crack on Irumalappadi - pudupadi road
ഇരുമലപ്പടി - പുതുപ്പാടി റോഡിൽ കലുങ്കിന് വിള്ളൽ

കോതമംഗലം: ഇരുമലപ്പടി – പുതുപ്പാടി റോഡിൽ കലുങ്കിന് വിള്ളൽ ബിഎംബിസി റോഡ് ഇടിഞ്ഞ് താഴ്ന്നു.ഇരുമലപ്പടിയിൽ പുതുപ്പാടിയിലേക്ക് പോകുന്ന റോഡിൽ ഇരുമലപ്പടി കാളമാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന ഭാഗത്തുള്ള വർഷങ്ങൾ പഴക്കമുള്ള കലുങ്കാണ് കഴിഞ്ഞ അർദ്ധരാത്രിയോടെ വിള്ളൽ സംഭവിച്ച് റോഡ് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. അപകടം മുന്നിൽ കണ്ട് നാട്ടുകാർ ഈ ഭാഗത്ത് അപകട സൂചന നൽകി ബോർഡ് സ്ഥാപിച്ചു. കോടികൾ ചിലവഴിച്ച് നവീകരിച്ച റോഡിൽ ഇത്രയും പഴക്കം ചെന്ന അപകടം വിളിച്ചു വരുത്തുന്ന അപകടാവസ്ഥയിലായ കലുങ്കിൻ്റെ വിഷയം നാട്ടുകാർ നിരവധി തവണ പൊതുമരാമത്ത് വകുപ്പ് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതാണ്.

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസും ഈ വിഷയം ഉയർത്തി പ്രതിഷേധം നടത്തിയിരുന്നു. യാതൊരു ഇടപ്പെടലും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലയെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഓരോ ദിവസവും വലിയ ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ ഇത്രയും വലിയ അപകടം പതിയിരുന്നിട്ടും അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല.

കലുങ്കിൻ്റെ കരിങ്കല്ല് കെട്ടും അതുപോലെ കോൺഗ്രീറ്റും തകർന്ന് റോഡിന്‍റെ ടാറിംഗ് ഭാഗം ഇടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്.ഇവിടെ പലപ്പോഴും ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടവസ്ഥയിലാകുന്നത് പതിവ് കാഴ്ചയാണെന്നും നാട്ടുകാർ പറഞ്ഞു .

Trending

No stories found.

Latest News

No stories found.