കെഎസ് യു കാലുവാരി: എംഎസ്എഫ് ആഹ്ലാദ പ്രകടനം തടഞ്ഞു; കുസാറ്റില്‍ സംഘര്‍ഷം

കളമശേരി പൊലീസെത്തിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്
കെഎസ് യു കാലുവാരി: എംഎസ്എഫ് ആഹ്ലാദ പ്രകടനം തടഞ്ഞു; കുസാറ്റില്‍ സംഘര്‍ഷം

കളമശേരി: കുസാറ്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ കാലുവാരി എം എസ്എഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചെന്നാരോപിച്ച് ക്യാംപസിൽ സംഘർഷം. കളമശേരി പൊലീസെത്തിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്.

വെള്ളിയാഴ്ച വൈകിട്ട് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കെഎസ് യു, രണ്ട് വീതമുള്ള വൈസ് ചെയർപേഴ്സൺ, ജോയിൻ്റ് സെക്രട്ടറി പദവികളിൽ ഓരോന്നിൽ വിജയിച്ചിരുന്നു. അതേ സമയം ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ച എംഎസ്എഫ് സ്ഥാനാർത്ഥിക്ക് കെഎസ് യുവിൻ്റെ ഒരു വോട്ടു പോലും ലഭിച്ചിരുന്നില്ല. ഇതോടെ കെ എസ് യു കാർക്കെതിരെ എം എസ്എഫ് പ്രവർത്തകർ തെറിവിളിയും ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ വൈകിട്ട് രണ്ട് സീറ്റ് കിട്ടിയതിൻ്റെ ആഹ്ലാദം പ്രകടനം നടത്താൻ പ്രവർത്തകളൊത്തു കൂടിയതോടെ തടയാൻ എംഎസ്എഫ് കാരും സംഘടിച്ചെത്തി. സംഘർഷം മൂർഛിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെടുകയായിരുന്നു. കെഎസ് യുക്കാർക്ക് പിന്തുണയുമായി പ്രാദേശിക കോൺഗ്രസ് നേതാക്കളും കുസാറ്റിൽ കേന്ദ്രീകരിച്ചിരുന്നെങ്കിലും ആഹ്ലാദ പ്രകടനം നടത്താനാകാതെ കെഎസ് യുവിന് പിൻമാറേണ്ടി വന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com