സ്മാര്‍ട്ട് ഫാമിങ് സംവിധാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തത്തിന് പേറ്റന്റ് നേടി കുസാറ്റ് ഗവേഷകര്‍

സ്മാര്‍ട്ട് ഫാമിങ് സംവിധാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തത്തിന് പേറ്റന്റ് നേടി കുസാറ്റ് ഗവേഷകര്‍
Updated on

കളമശേരി: കര്‍ഷകരുടെ ബയോമെട്രിക്‌സിന്‍റെ സഹായത്തോടെ സ്മാര്‍ട്ട് ഫാമിങ് ഉപകരണങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നൂതന ആശയത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് പേറ്റന്റ് അനുവദിച്ചു.

ഫിംഗര്‍ പ്രിന്‍റ് ബയോമെട്രികസില്‍ നിന്നും വേര്‍ത്തിരിച്ചെടുത്ത ഫീച്ചറുകളുടെ സഹായത്തോടെ വിവിധ സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഫാമുകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും ഇടയില്‍ ആശയവിനിമയം ഉറപ്പുവരുത്തുക എന്നതാണ് ''എസിക്യുര്‍ സ്മാര്‍ട്ട് ഫാമിംഗ് സിസ്റ്റം (എസ്.എസ്.എസ്) യൂസിങ് ബയോമെട്രിക്‌സ്'' എന്ന ഈ കണ്ടുപിടുത്തത്തിന്‍റെ ലക്ഷ്യം.

കുസാറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലെ പ്രൊഫസറായ ഡോ. സന്തോഷ്‌കുമാര്‍ എം. ബി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗത്തിലെ പാര്‍ട്ട് ടൈം റിസര്‍ച്ച് സ്‌കോളറും മാല്യങ്കര എസ്എന്‍എം കോളേജിലെ ഗസ്റ്റ് ഫാക്കല്‍റ്റിയുമായ ശ്രീമോള്‍ ആര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിനാണ് പേറ്റന്‍റ്. കാര്‍ഷികമേഖലയിലും സുരക്ഷയിലും പ്രസക്തമായ ഈ കണ്ടെത്തല്‍ ഉപയോക്തൃ ബയോമെട്രിക്‌സ് ഉപയോഗിച്ച്, ഡാറ്റ സുരക്ഷ, നെറ്റ് വര്‍ക്ക്, സ്മാര്‍ട്ട് ഫാര്‍മിങ് ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സൈബര്‍ ആക്രമണങ്ങള്‍ എന്നിവയെ മറികടക്കാന്‍ സഹായിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com