കുസാറ്റ് ദുരന്തം; പ്രിൻസിപ്പലടക്കം ആറ് പേര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കും

കൊച്ചി ശാസ്ത്ര സര്‍വകലാശാല സിന്‍റിക്കേറ്റ് യോഗത്തിന്‍റേതാണ് തീരുമാനം
അപകടത്തിൽ മരിച്ചവർ
അപകടത്തിൽ മരിച്ചവർ
Updated on

കൊച്ചി: മൂന്ന് വിദ്യാർഥികളടക്കം നാല് പേരുടെ ജീവൻ നഷ്ടപ്പെട്ട കുസാറ്റ് അപകടത്തിൽ 6 പേർക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനം. പ്രൻസിപ്പാളിനും സംഗീത പരിപാടിയുടെ ചുമതലയുണ്ടായിരുന്ന 2 അധ്യാപർക്കും മൂന്നു വിദ്യാർഥികൾക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം.

കൊച്ചി ശാസ്ത്ര സര്‍വകലാശാല സിന്‍റിക്കേറ്റ് യോഗത്തിന്‍റേതാണ് തീരുമാനം. പരിപാടി പൊലീസിനെ അറിയിക്കാത്തതില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയില്‍ വേണമെന്നും അതിനായി നടപടി വേണമെന്നും ഇന്ന് ചേര്‍ന്ന സിന്‍റിക്കേറ്റ് യോഗത്തിൽ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസയക്കാനുള്ള തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com