

കരിപ്പൂർ സ്വർണവേട്ട; പൊലീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കസ്റ്റംസ്
file
കൊച്ചി: കരിപ്പൂർ സ്വർണവേട്ടയുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കസ്റ്റംസ്. കോഴിക്കോട് കസ്റ്റംസ് ഡെപ‍്യൂട്ടി കമ്മിഷണറാണ് ഹൈക്കോടതിയിൽ സത‍്യവാങ്മൂലം നൽകിയത്.
സ്വർണക്കടത്ത് വിവരം ലഭിച്ചാൽ കസ്റ്റംസിനെ അറിയിക്കണമെന്നും കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പൊലീസിനു അധികാരമില്ലെന്നും വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ കസ്റ്റംസിനു മാത്രമാണ് നിയമപരമായ അധികാരമുള്ളതെന്നും സത‍്യവാങ്മൂലത്തിൽ പറയുന്നു.
കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സ്വർണം പിടിച്ച 170 കേസുകളുണ്ടെന്നും എന്നാൽ അതിൽ ആറെണ്ണം മാത്രമാണ് കസ്റ്റംസിന് കൈമാറിയതെന്നുമാണ് സത‍്യവാങ്മൂലത്തിൽ പറയുന്നത്.