ഓപ്പറേഷൻ നുംഖോർ: ദുൽക്കർ സൽമാന്‍റെ ഡിഫൻഡർ വാഹനം കസ്റ്റംസ് തിരിച്ചു നൽകും

ബാങ്ക് ഗ‍്യാരണ്ടിയിലാണ് വാഹനം തിരിച്ചു നൽകുന്നത്
customs to release dulquer salmaan vehicle

പിടിച്ചെടുത്ത വാഹനം, ദുൽക്കർ

Updated on

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി നടൻ ദുൽക്കർ സൽമാനിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ വാഹനം തിരിച്ചു നൽകാനൊരുങ്ങി കസ്റ്റംസ്. ബാങ്ക് ഗ‍്യാരണ്ടിയിലാണ് തിരിച്ചു നൽകുന്നത്. കസ്റ്റംസ് അഡീഷണൽ കമ്മിഷണറുടെതാണ് തീരുമാനം.

നിലവിൽ വാഹനം അന്വേഷണ പരിധിയിലായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തിയേക്കും. ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് നടന്‍റെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തത്.

ഇതിൽ ഡിഫൻഡർ വാഹനം വിട്ടുകിട്ടണമെന്നാവശ‍്യപ്പെട്ട് ദുൽക്കർ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് വാഹനം വിട്ടുനൽകുന്ന കാര‍്യം പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com