സൈബർ ആക്രമണ കേസ് പ്രതി മരിച്ച നിലയിൽ

കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയിൽ നിന്നാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സൈബർ ആക്രമണ കേസ് പ്രതി മരിച്ച നിലയിൽ
Updated on

കോട്ടയം: കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തിനിരയായ യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി അരുൺ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയിൽ നിന്നാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ അരുൺ നിരന്തരമായി അധിക്ഷേപിച്ചതിനെ തുടർന്നാണ് ഇരുപത്താറുകാരിയായ വി.എം. ആതിര ആത്മഹത്യ ചെയ്തത്.

അരുണിനെതിരേ ഞായറാഴ്ച രാത്രി യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. പരാതി നൽകിയതിനു ശേഷവും അരുൺ ആക്രമണം തുടർന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ആരോപണമുയർന്നിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com