കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണം; കെ.എം. ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി

ആലുവ റെയിൽവേ സ്റ്റേഷൻ മുതൽ പൊലീസ് സംരക്ഷണയിലാണ് ഷാജഹാൻ ചോദ്യം ചെയ്യലിന് എത്തിയത്.
Cyber ​​attack against K.J. Shine; KM Shahjahan appears for questioning

കെ.എം. ഷാജഹാൻ, കെ.ജെ. ഷൈൻ

Updated on

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ പ്രതി കെ.എം. ഷാജഹാൻ ചോദ്യം ചെയ്യലിനു ഹാജരായി. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഷാജഹാനെ ചോദ്യം ചെയ്യുന്നത്. ആലുവ റെയിൽവേ സ്റ്റേഷൻ മുതൽ പൊലീസ് സംരക്ഷണയിലാണ് ഷാജഹാൻ ചോദ്യം ചെയ്യലിന് എത്തിയത്.

പ്രതിപക്ഷം എന്ന പേരിലുളള യൂട്യൂബ് ചാനലിലൂടെ കെ.എം. ഷാജഹാൻ തന്നെ അവഹേളിച്ചുവെന്നും അത് സൈബർ ആക്രമണത്തിനു കാരണമായെന്നുമാണ് ഷൈനിന്‍റെ പരാതി. എന്നാൽ, അത്തരത്തിലൊരു അവഹേളം താൻ നടത്തിയിട്ടില്ലെന്നാണ് ഷാജഹൻ പറഞ്ഞത്.

തിങ്കളാഴ്ച ഹാജരാകാനായിരുന്നു ഷാജഹാനും, പറവൂരിലെ കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണനും പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ ഇരുവരും ഹാജരായിരുന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com