
കെ.ജെ. ഷൈൻ
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പൊലീസ് പരിശോധന. പറവൂർ സിഐയുടെ നേതൃത്വത്തിലാണ് പരിശോധന. ഗോപാലകൃഷ്ണന്‍റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഗോപാലകൃഷ്ണൻ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസിന്‍റെ പരിശോധന. സമൂഹ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് കെ.ജെ. ഷൈൻ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകൾ ഉൾപ്പെടെ ചുമത്തി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. മുമ്പനം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.