പത്തനംതിട്ട: ചെകുത്താൻ എന്ന ഫെയ്സ് ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരേ കേസെടുത്ത് പൊലീസ്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെതിരേ പേജിലൂടെ വിവാദ പരാമർശം നടത്തിയതിനെതിരേയാണ് കേസി. ഇയാൾ നിലവിൽ ഒളിവിലാണ്.
അതേസമയം, സംവിധായകന്‍ അഖില്‍ മാരാര്‍ സമർപിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ ജാമ്യാപേക്ഷയിൽ പറയുന്നു. കൊല്ലം സിറ്റി സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.