രാഹുലിനെതിരേ പരാതി നൽകിയ അതിജീവിതയ്‌ക്കെതിരേ സൈബർ ആക്രമണം; കേസെടുക്കാൻ ഡിജിപിക്ക് നിർദേശം

മൂന്നാം പീഡന പരാതിയിലെ അതിജീവിതയ്ക്കെതിരേയാണ് രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നത്
cyber attack against new complainant to rahul mamkootathil case

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നൽകിയ മൂന്നാം പരാതിയിലെ അതിജീവിതയ്ക്കേതിരേ രൂക്ഷമായ സൈബറാക്രമണം.സംഭവത്തിൽ കേസെടുക്കാൻ സൈബർ പൊലീസിന് ഡിജിപി നിർദേശം നൽകി.

എഫ്ഐആറും റിമാൻഡ് റിപ്പോർട്ടുമടക്കം സൈബറിടങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. പരാതിക്കാരിക്കെതിരേ വൻതോതിലുള്ള സൈബർ അധിക്ഷേപമാണ് നടക്കുന്നതെന്ന് സൈബർ പൊലീസ് വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്പി പൂങ്കുഴലി തന്നെ ഡിജിപിക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

പരാതിക്കാരിയെ തിരിച്ചറിയുന്ന രീതിയിൽ വിലാസമുൾപ്പെടെ വെച്ചാണ് സൈബർ അധിക്ഷേപം. പരാതിക്കാരിയെ അധിക്ഷേപിക്കുന്ന വിവരം കോടതിയെയും അറിയിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com