വിദ്യയുടെ ഒളിത്താവളത്തെപ്പറ്റി സൂചന

ശനിയാഴ്ച കാസർകോട് തൃക്കരിപ്പൂരിലെ വിദ്യയുടെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല
വിദ്യയുടെ ഒളിത്താവളത്തെപ്പറ്റി സൂചന

കൊച്ചി: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പ്രതിയായ കെ. വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിന്‍റെ സഹായം തേടി പൊലീസ്. വിദ്യയുടെ ഒളിത്താവളത്തെപ്പറ്റി സൂചന ലഭിച്ചതായി അഗളി പൊലീസ് അറിയിച്ചു.

മേയ് രണ്ടിനു നടന്ന അഭിമുഖത്തിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി അട്ടപ്പാടി ഗവ. കോളെജ് പ്രിൻസിപ്പൽ ലാലിമോൾ നൽകിയ പരാത‍ിയുടെ അടിസ്ഥാനത്തിലാണ് വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

അതേസമയം, ശനിയാഴ്ച കാസർകോട് തൃക്കരിപ്പൂരിലെ വിദ്യയുടെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. അഗളി പൊലീസ് ഇൻസ്പെടക്‌ടറുടെ നേതൃത്വത്തിലുള്ള സംഘവും വിദ്യയുടെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും തെളിവുകളൊന്നു ലഭിച്ചിരുന്നില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com