എമ്പുരാന്‍റെ വ്യാജപതിപ്പ് : കർശന നടപടിയെന്ന് പൊലീസ്

ചില വെബ്സൈറ്റുകളിൽ പ്രചരിച്ച സിനിമയുടെ ചില ഭാഗങ്ങൾ പൊലീസ് നീക്കംചെയ്തു. ഇവ ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി
cyber ​​police says strict action will taken against those who distribute fake copies of empuraan

എമ്പുരാന്‍റെ വ്യാജപതിപ്പ് : കർശന നടപടിയെന്ന് പൊലീസ്

Updated on

തിരുവനന്തപുരം: വ‍്യാഴാഴ്ച തിയെറ്ററുകളിൽ എത്തിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കർശന നടപടിയെന്ന് സൈബര്‍ പൊലീസ്. ചില വെബ്സൈറ്റുകളിൽ പ്രചരിച്ച സിനിമയുടെ ചില ഭാഗങ്ങൾ പൊലീസ് നീക്കംചെയ്തു. ഇവ ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി.

പരാതി ലഭിച്ചാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്ന് സൈബർ എസ്പി അങ്കിത് അശോക് പറഞ്ഞു. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകൾ ബ്ലോക്ക് ചെയ്തു തുടങ്ങിയെന്നും എസ്പി അറിയിച്ചു. ചിത്രത്തിന്‍റെ വ്യാജപതിപ്പ് പ്രചരിക്കുന്നതിൽ അണിയറപ്രവർത്തകരും ആശങ്കയിലാണ്. അണിയറപ്രവർത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി ശക്തമാക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com