ചക്രവാതച്ചുഴി; കൊടും ചൂടിന് ആശ്വാസമായി കേരളത്തിൽ ഇടിമിന്നൽ മഴ സാധ്യത

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
cyclone forms again rain warning kerala
ചക്രവാതചുഴി; കൊടും ചൂടിന് ആശ്വാസമായി കേരളത്തിൽ ഇടിമിന്നൽ മഴ സാധ്യത
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജനുവരി 12, 13 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com