ലഘു മേഘവിസ്‌ഫോടന സാധ്യത; തെക്കൻ- മധ്യ കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കും

മലയോര മേഖലകളിലാണ് ലഘു മേഘ വിസ്ഫോടനങ്ങൾക്കുള്ള കൂടുതൽ സാധ്യത പ്രവചിക്കുന്നത്
Representative Image
Representative ImageAI
Updated on

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത നിലനിൽക്കുന്നതിനാൽ ഈ ആഴ്ച തെക്കൻ- മധ്യ കേരളത്തിലെ ജില്ലകളിൽ ശക്തമാ മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ല‌ഘു മേഘവിസ്ഫോടനത്തിനുമുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വളരെ കുറച്ച് സമയംകൊണ്ട് 10 സെന്‍റീ മീറ്റർ വരെ മഴ പെയ്യുന്ന കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം ഈ ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് പ്രവചനം.

മലയോര മേഖലകളിലാണ് ലഘു മേഘ വിസ്ഫോടനങ്ങൾക്കുള്ള കൂടുതൽ സാധ്യത പ്രവചിക്കുന്നത്. ഈ മോഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com