സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും; പ്രായപരിധിയിൽ അന്തിമ തീരുമാനം ദേശീയ കൗൺസിലിന്‍റേത്

ഇളവ് നൽകാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം ദേശീയ കൗൺസിലിൽ വ്യാഴാഴ്ച ചർച്ച ചെയ്യും
d raja cpi general secretary he may get age relaxation discussion today

ഡി. രാജ

Updated on

ന്യൂഡൽഹി: ഡി. രാജ സിപിഐ ജനറൽ സെക്രട്ടറിയായി തുടരും. പ്രായപരിധിയിൽ ഇളവ് നൽകാൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതോടെയാണ് രാജ തന്നെ സ്ഥാനത്ത് തുടരുന്നത്. ഇളവ് നൽകാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം ദേശീയ കൗൺസിലിൽ വ്യാഴാഴ്ച ചർച്ച ചെയ്യും. അന്തിമ തീരുമാനം ദേശീയ കൗൺസിലിന്‍റേതായിരിക്കും. ഡി.രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അറിയിച്ചത്.

സിപിഐയുടെ പുതിയ നേതൃത്വത്തെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ, എഴുപത്തിയാറുകാരനായ ഡി. രാജയ്ക്ക് ഇളവു നൽകാൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കാൻ കേരളം ഉൾപ്പെടെ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും ചർ‌ച്ചയ്ക്കൊടുവിൽ അയയുകയും എക്സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കുകയുമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com