
മോഹൻലാൽ
File image
കൊച്ചി: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് മോഹൻലാൽ. എല്ലാവർക്കും നന്ദിയെന്നും ഒപ്പം പ്രവർത്തിച്ച പലരും ഇന്ന് തന്‍റെ കൂടെയില്ലെന്നും മോഹൻലാൽ പറഞ്ഞു. ഈ അവസരത്തിൽ അവരെയെല്ലാം താൻ ഓർക്കുന്നുവെന്നും പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മോഹൻലാൽ കൊച്ചിയിൽ നടന്ന വാർത്താ സമ്മേനത്തിൽ പറഞ്ഞു.
“ജൂറിയോടും ഇന്ത്യൻ ഗവണ്മെന്‍റിനോടും കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പുരസ്കാരമാണിത്. ഇതിനു മുൻപ് ഈ പുരസ്കാരം ലഭിച്ചത് മഹാരഥൻമാർക്കാണ്, കൂടെയുള്ള എല്ലാവരെയും ഓർക്കുന്നു, ഇന്ത്യൻ സിനിമയിലെ അവാർഡ് മലയാള സിനിമയ്ക്കു ലഭിച്ചതിൽ വളരെ സന്തോഷം.
ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നത്. നമ്മളുടെ പ്രവർത്തി മണ്ഡലത്തിൽ നമ്മൾ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കു വയ്ക്കുന്നു." മോഹൻലാൽ വ്യക്തമാക്കി.