
കണ്ണൂർ: സിപിഎമ്മിന്‍റെ ശക്തികേന്ദ്രത്തിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്തു ശ്രദ്ധേയായ വനിതാ ഡ്രൈവർ ചിത്രലേഖയുടെ ഓട്ടോ റിക്ഷ വീണ്ടും തീവച്ച് നശിപ്പിച്ചു. കണ്ണൂർ കാട്ടാമ്പള്ളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയാണ് അക്രമികൾ തീയട്ടത്.
പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഓട്ടോ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട ചിത്രലേഖയും ഭർത്താവുമാണ് വളപട്ടണം പൊലീസിനെ വിവരമറിയിച്ചത്. ഇതിനു മുമ്പും ചിത്രലേഖയുടെ ഓട്ടോയ്ക്ക് തീവച്ചത് വിവാദമായിരുന്നു. ജാതി വിവേചന പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വർഷങ്ങളായി സിപിഎമ്മുമായി തർക്കത്തിൽ തുടരുകയാണ്.