കെട്ടിക്കിടക്കുന്ന കേടായ അരവണ വനത്തിൽ സംസ്കരിക്കാനാവില്ല; യോഗത്തിൽ തീരുമാനമായില്ല

കേടുവന്ന 6.65 ലക്ഷം ടിൻ അരവണയാണ് ശബരിമല സന്നിധാനത്ത് കെട്ടികിടക്കുന്നത്
കെട്ടിക്കിടക്കുന്ന കേടായ അരവണ വനത്തിൽ സംസ്കരിക്കാനാവില്ല; യോഗത്തിൽ തീരുമാനമായില്ല

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന കേടായ അരവണ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനായി ദേവസ്വം സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലും തീരുമാനമായില്ല. കേടായ അരവണകൾ വനത്തിൽ സംസ്കരിക്കാനാവില്ലെന്നാണ് വനം വകുപ്പിൻ്റെ നിലപാട്.

ഗോടൗണുകളിൽ കെട്ടികിടക്കുന്ന അരവണ സംസ്കരിക്കുന്നതിനായി സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനാമായി. ദേവസ്വം മന്ത്രിയുടെ അഭിപ്രായം കൂടി തേടിയതിന് ശേഷമായിരിക്കും തുടർനടപടികൾ.

അതേസമയം കേടുവന്ന 6.65 ലക്ഷം ടിൻ അരവണയാണ് ശബരിമല സന്നിധാനത്ത് കെട്ടികിടക്കുന്നത്. ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിൽ തടഞ്ഞ അരവണ നശിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ച് അരവണ നശിപ്പിക്കാനാണ് കോടതിയുടെ നിർദേശം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com