

ഫെയ്സ്ക്രീം മാറ്റിവെച്ചതിന് അമ്മയെ കമ്പിപ്പാരകൊണ്ട് ആക്രമിച്ച് മകൾ
കൊച്ചി: മകളുടെ ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതര പരിക്ക്. കമ്പിപ്പാരകൊണ്ടുള്ള ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. സംഭവത്തിൽ മകൾ നിവ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് ആക്രമണം നടക്കുന്നത്. ഫെയ്സ്ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ചുള്ള തർക്കത്തിന് പിന്നാലെ നിവ്യ അമ്മയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷം മുങ്ങിയ യുവതിയെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ലഹരിക്കേസിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് നിവ്യ.
പണം ആവശ്യപ്പെട്ട് നിവ്യ നിരന്തരം വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ട്. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ അമ്മയ്ക്ക് തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റും. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ നിലവിൽ ചികിത്സയിലാണ് ഇവർ.