ഡി.സി. കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ ഡിസി അന്തരിച്ചു

ഇരുപത് വർഷത്തോളം ഡിസി ബുക്സിന്‍റെ പ്രവർത്തനങ്ങളുടെ സാരഥിയായിരുന്നു പൊന്നമ്മ ഡിസി
DC Kizhakkemuri wife obituary

പൊന്നമ്മ ഡിസി

Updated on

ഡി.സി. കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ ഡിസി അന്തരിച്ചു. 90 വയസായിരുന്നു. ഇരുപത് വർഷത്തോളം ഡിസി ബുക്സിന്‍റെ പ്രവർത്തനങ്ങളുടെ സാരഥിയായിരുന്നു പൊന്നമ്മ ഡിസി.

തിരുവല്ല ബാലികാമഠം സ്കൂളിൽ അധ്യാപികയായിരുന്ന പൊന്നമ്മ, 1963ലാണ് ഡി.സി. കിഴക്കേമുറിയെ വിവാഹം കഴിക്കുന്നത്. 1974ൽ ഡിസി ബുക്സ് ആരംഭിച്ച സമയത്ത് നേതൃപരമായ പങ്ക് വഹിച്ചു.

തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ, സി.ജെ. തോമസ് തുടങ്ങിയ പ്രമുഖരായ സാഹിത്യകാരൻമാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. സാമൂഹിക - സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു.

മൃതദേഹം ശനിയാഴ്ച രാവിലെ പത്ത് മുതൽ ദേവലോകത്തെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വസതിയിൽ. ഉച്ച കഴിഞ്ഞ് മൂന്നിന് കലക്റ്ററേറ്റിനു സമീപത്തെ ലൂർദ് ഫൊറേന പള്ളിയിൽ സംസ്കാരം.

ചെങ്ങന്നൂർ ഗകടക്കേത്തു പറമ്പിൽ പി.വി. ഐസക്കിന്‍റെയും റേച്ചലിന്‍റെയും ഇളയ മകളായി 1934ൽ ജനനം. മക്കൾ: താര, മീര, രവി ഡിസി (ഡിസി ബുക്സ്). മരുമക്കൾ: ജോസഫ് സത്യദാസ്, അനിൽ വർഗീസ്, രതീമ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com