ഡിസിസി കത്ത് വിവാദം: മുതിർന്ന നേതാക്കൾ പക്വതയോടെ പെരുമാറണം; കെ.സി. വേണുഗോപാൽ

പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെയായിരുന്നു വിമർശനം
DCC letter controversy; Senior leaders should behave with maturity KC Venugopal
കെ.സി. വേണുഗോപാൽ
Updated on

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ. മുരളീധരനെ സ്ഥാനാർഥിയായി വേണമെന്ന് ആവശ‍്യപ്പെട്ട് കത്തയച്ചതിന് പിന്നാലെ നേതാക്കൾക്കെതിരെ വിമർശനവുമായി കെ.സി. വേണുഗോപാൽ. കത്ത് പുറത്താവാൻ കാരണം ജില്ലയിലെ നേതാക്കൾ തന്നെയാണെന്നും മുതിർന്ന നേതാക്കൾ പക്വതയോടെ പെരുമാറണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെയായിരുന്നു വിമർശനം. വ‍്യക്തി വിരോധത്തിന്‍റെ പേരിൽ പാർട്ടിയെ തകർക്കരുതെന്നും സ്ഥാനാർഥിയുടെ മനോനില തകർക്കുന്ന നടപടികളുണ്ടാകരുതെന്നും വേണുഗോപാൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാവാത്തതിനെ ചൊല്ലി യോഗത്തിലും ഡിസിസിക്കെതിരെ വിമർശനമുണ്ടായി. നഗരം കേന്ദ്രീകരിച്ചുള്ള ബൂത്തുകളിൽ കൺവീനർ ഇല്ലാത്ത സ്ഥിതിയുണ്ടെന്ന് യോഗത്തിൽ എം. ലിജു ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ ഉടനെ പരിഹരിക്കാൻ ഡിസിസി നേതാക്കൾക്ക് വേണുഗോപാൽ നിർദേശം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com