കുതിരപ്പുഴയിൽ കാണാതായിട്ട് 5 ദിവസം; 12കാരിയുടെയും അമ്മൂമ്മയുടെയും മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ബുധനാഴ്ചയാണ് അഞ്ചംഗ സംഘത്തെ പുഴയിൽ കാണാതായത്
കുതിരപ്പുഴയിൽ കാണാതായിട്ട് 5 ദിവസം; 12കാരിയുടെയും അമ്മൂമ്മയുടെയും മൃതദേഹം കണ്ടെത്തി
Updated on

മലപ്പുറം: നിലമ്പൂർ അമരമ്പലം കുതിരപ്പുഴയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അനുശ്രീയുടെയും (12) അമ്മൂമ്മ സുശീലയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായതിന്‍റെ രണ്ടു കീലോമീറ്റർ അകലെയായിരുന്നു മൃതദേഹങ്ങൾ.

 ശക്തമായ മഴയിൽപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് അഞ്ചംഗ സംഘത്തെ പുഴയിൽ കാണാതായത്. ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായെത്തിയതായിരുന്നു കുടുംബം. അന്നു മുതൽ കാണാതായവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com