കോതമംഗലം: വടാട്ടുപാറ, പലവൻപടി പുഴയിൽ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. തോപ്പുംപടി സ്വദേശികളായ ആന്‍റണി ബാബു, ബിജു എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. അഞ്ചംഗ സംഘത്തിനൊപ്പം വടാട്ടുപാറയിലെത്തിയതായിരുന്നു ആന്‍റണിയും ബിജുവും. ഇരുവരും ഫോട്ടോയെടുക്കുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. കോതമംഗലത്ത് നിന്ന് അന്ധിരക്ഷാസേന എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.