ഷോർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവള

ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്ക്കൊപ്പം ലഭിച്ച ചട്നിയിലാണ് ചത്ത തവളയെ കണ്ടെത്തിയത്
dead frog found in railway food complaint
നിന്നും വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവളയെ കണ്ടത്തി

ഷോർണൂർ: ഷോർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരൻ വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവളയെ കണ്ടതായി പരാതി. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്ക്കൊപ്പം ലഭിച്ച ചട്നിയിലാണ് ചത്ത തവളയെ കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശി ഷൊർണൂരിലെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഷനിലെ ഒരു കടയിൽ നിന്ന് വടയും ചട്ണിയും വാങ്ങിച്ചിരുന്നു. ഇതിൽ ചത്ത തവളയെ കാണുകയും യാത്രക്കാരൻ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ കരാറുകാരനെതിരേ റെയിൽവേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടുണ്ട്. പിഴ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Trending

No stories found.

Latest News

No stories found.