വന്ദേഭാരതിലെ സാമ്പാറിൽ ചത്ത പ്രാണി; കരാറുകാരന് 50,000 രൂപ പിഴ

119 ശതമാനമാണു നിലവിൽ ഈ എക്സ്പ്രസിലെ യാത്രക്കാരുടെ തിരക്ക്.
dead-insect-vande-bharat-food-50000-fine
വന്ദേഭാരതിലെ സാമ്പാറിൽ ചത്ത പ്രാണി; കരാറുകാരന് 50,000 രൂപ പിഴ
Updated on

ചെന്നൈ: വന്ദേഭാരത് എക്സ്പ്രസിൽ പ്രാതലിനൊപ്പം നൽകിയ സാമ്പാറിൽ ചത്ത പ്രാണിയെ കണ്ടതിനെത്തുടർന്നു കരാറുകാരന് 50000 രൂപ പിഴ. തിരുനെൽവേലി- ചെന്നൈ എഗ്മൂർ വന്ദേഭാരതിലെ യാത്രക്കാരന്‍റെ പരാതിയിൽ റെയ്‌ൽവേയാണു നടപടിയെടുത്തത്. യാത്രക്കാരനോടു റെയ്‌ൽവേ മാപ്പു പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുനെൽവേലിയിൽ നിന്നു ചെന്നൈയിലേക്കുള്ള ട്രെയ്‌ൻ മധുരയിലെത്തിയപ്പോൾ നൽകിയ ഭക്ഷണത്തിലായിരുന്നു പ്രാണി. യാത്രക്കാരന്‍റെ പരാതി ലഭിച്ചയുടൻ റെയ്‌ൽവേ നടപടി സ്വീകരിച്ചു. ഭക്ഷണത്തിന്‍റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്താൻ കൂടുതൽ നടപടികളും പരിശോധനകളുമുണ്ടാകുമെന്നു റെയ്‌ൽവേ.

തമിഴ്നാട്ടിൽ ഏറെ യാത്രക്കാരുള്ള വന്ദേഭാരത് എക്സ്പ്രസാണ് ചെന്നൈയിൽ നിന്നു തിരുനെൽവേലിയിലേക്കും തിരിച്ചുമുള്ളത്. 119 ശതമാനമാണു നിലവിൽ ഈ എക്സ്പ്രസിലെ യാത്രക്കാരുടെ തിരക്ക്. ഇതേത്തുടർന്ന് കോച്ചുകളുടെ എണ്ണം എട്ടിൽ നിന്നു പതിനാറാക്കാൻ റെയ്‌ൽവേ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകൾ പൂർത്തിയായാൽ ഇതിന് അനുമതി നൽകും. നിലവിൽ 530 പേർക്കാണ് യാത്രാ സൗകര്യം. കോച്ചുകളുടെ എണ്ണം കൂട്ടുമ്പോൾ 1228 പേർക്ക് യാത്ര ചെയ്യാനാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com