ഇരിങ്ങാലക്കുടയിൽ പാഴ്സൽ വാങ്ങിയ സമൂസയിൽ നിന്നും ചത്ത പല്ലിയെ കണ്ടെത്തി

വീട്ടിലെത്തി മകൾ സമൂസ കഴിക്കുന്നതിനിടെയാണ് പല്ലിയെ കണ്ടെത്തിയത്
Dead lizard found in samosa bought in parcel at Irinjalakuda
ഇരിങ്ങാലക്കുടയിൽ പാഴ്സൽ വാങ്ങിയ സമൂസയിൽ നിന്നും ചത്ത പല്ലിയെ കണ്ടെത്തി
Updated on

തൃശൂർ: കടയിൽ നിന്ന് വാങ്ങിയ സമൂസയ്ക്കുള്ളിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍റിന് സമീപത്ത് പ്രവർത്തിക്കുന്ന കടയിൽ നിന്ന് വാങ്ങിയ സമൂസയിലാണ് ചത്ത പല്ലിയെ കിട്ടിയത്. ആനന്ദപുരം സ്വദേശി സിനി രാജേഷും മകനും കടയിൽ നിന്നും ചായ കുടിച്ച ശേഷം മകൾക്കായി രണ്ട് സമൂസ പാഴ്സൽ വാങ്ങിയതായിരുന്നു. വീട്ടിലെത്തി മകൾ സമൂസ കഴിക്കുന്നതിനിടെയാണ് പല്ലിയെ കണ്ടെത്തിയത്. ദ്രവിച്ചു തുടങ്ങിയ പല്ലിയെയാണ് സമൂസയ്ക്കുള്ളിൽ നിന്ന് കണ്ടെത്തിയതെന്ന് സിനി പറഞ്ഞു.

തുടർന്ന് ഭർത്താവ് രാജേഷ് ഉടനെ ഇരിങ്ങാലക്കുട ആരോഗ‍്യ വിഭാഗത്തിൽ പരാതി നൽകുകയായിരുന്നു. ആരോഗ‍്യ വിഭാഗം ഉദ‍്യോഗസ്ഥർ കടയിലെത്തി പരിശോധന നടത്തി. എന്നാൽ സമൂസ ഇവിടെ നിർമിക്കുന്നതല്ലെന്നും കല്ലംകുന്ന് എബി ഫുഡ് പ്രൊഡക്‌ട്സ് എന്ന സ്ഥാപനത്തിൽ നിന്ന് നിർമാണം നടത്തി വിതരണം ചെയ്യുന്നതാണെന്നാണ് കടക്കാർ വിശദീകരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com