പകുതിവില തട്ടിപ്പ് കേസിൽ ഡീൻ കുര‍്യാക്കോസിന്‍റെയും സി.വി. വർഗീസിന്‍റെയും മൊഴിയെടുത്തേക്കും

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വേണ്ടി ഇരുവരും ലക്ഷങ്ങൾ വാങ്ങിയതായി കേസിൽ മുഖ‍്യപ്രതിയായ അനന്തുകൃഷ്ണൻ നേരത്തെ മൊഴി നൽകിയിരുന്നു
Dean Kuriakose and C.V. Varghese may be questioned in the half-price fraud case

സി.വി. വർഗീസ്, ഡീൻ കുര‍്യാക്കോസ്

Updated on

കൊച്ചി: പകുതിവില തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് ഇടുക്കി എംപി ഡീൻ കുര‍്യാക്കോസിന്‍റെയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായ സിവി വർഗീസിന്‍റെയും മൊഴിയെടുത്തേക്കും. മൊഴിയെടുക്കുന്നതിനു വേണ്ടി ഇരുവരെയും ഉടനെ വിളിച്ചുവരുത്തുമെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വേണ്ടി ഇരുവരും ലക്ഷങ്ങൾ വാങ്ങിയതായി കേസിൽ മുഖ‍്യപ്രതിയായ അനന്തുകൃഷ്ണൻ നേരത്തെ മൊഴി നൽകിയിരുന്നു.

അതേസമയം കേസിൽ ഏഴാം പ്രതിയായ ലാലി വിൻസന്‍റിനെ ബുധനാഴ്ച ക്രൈം ബ്രാഞ്ച് തൃപ്പൂണിത്തുറയിലേ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ‍്യം ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com