ഒരു വയസുകാരന്‍റെ മരണം മഞ്ഞപ്പിത്തം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സാംപിൾ രാസപരിശോധന ഫലം വന്നതിനു ശേഷം പൊലീസ് തുടർനടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന
initial post mortem report says death of 1 year old boy from malappuram is due to jaundice

ഇസെൻ ഇർഹാൻ

Updated on

മലപ്പുറം: കോട്ടക്കൽ സ്വദേശികളായ നവാസ് - ഹിറ ഹറീറ ദമ്പതിമാരുടെ ഒരു വയസുകാരനായ മകൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതു മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സാംപിൾ രാസപരിശോധന ഫലം വന്നതിനു ശേഷം പൊലീസ് തുടർനടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.

മാതാപിതാക്കൾ കുഞ്ഞിന് ചികിത്സ നിഷേധിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഒരു വയസുകാരനായ ഇസെൻ ഇർഹാൻ മരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെയോടെ കബറടക്ക ചടങ്ങുകൾ നടത്തി. കുട്ടിയുടെ മരണത്തിൽ ചിലർ സംശയം ഉന്നയിച്ചതിനെത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com