കാസർഗോഡ് പതിനഞ്ചുകാരിയുടെയും യുവാവിന്‍റെയും മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പരിയാരം മെഡിക്കൽ കോളെജിൽ പൊലീസ് സർജന്‍റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക.
death of 15-year-old girl and young man in kasaragod; Initial conclusion is suicide

കാസർഗോഡ് പതിനഞ്ചുകാരിയുടെയും യുവാവിന്‍റെയും മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Updated on

കാസർഗോഡ്: പൈവളിഗെയിൽ പതിനഞ്ച് വയസുകാരിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ തിങ്കളാഴ്ച നടക്കും.

പരിയാരം മെഡിക്കൽ കോളെജിൽ പൊലീസ് സർജന്‍റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക. മൃതദേഹത്തിന്‍റെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ് മോർട്ടത്തിന് ശേഷമേ വ്യക്തമാക്കും.

കഴിഞ്ഞ മാസം 12നാണ് പൈവളിഗ സ്വദേശികളായ 15കാരിയെയും, അയൽവാസിയായ പ്രദീപ് (42) എന്നിവരെ കാണാത്താവുന്നത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും ഞായറാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയെ കാണാതായതിനൊപ്പം അയൽവാസിയായ പ്രദീപ് എന്ന യുവാവിനെയും ഒപ്പം കാണാതായിരുന്നു. പിന്നീട് മൊബൈൽ ലോക്കേഷൻ നോക്കിയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും ഡിഎൻഎ പരിശോധനയ്ക്കുളള നടപടികളും തിങ്കളാഴ്ച പൂർത്തിയാക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com