നാലു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ശ്വാസം മുട്ടിലിനെ തുടർന്ന് ബോധരഹിതയായ കുട്ടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്
death of 4 month old baby girl police case of unnatural death at kozhikode

നാലു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

പ്രതീകാത്മക ചിത്രം
Updated on

കോഴിക്കോട്: 4 മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ പരുക്കുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ശ്വാസം മുട്ടിലിനെ തുടർന്ന് ബോധരഹിതയായ കുട്ടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഡോക്റ്ററാണ് പരുക്കുകൾ സംബന്ധിച്ച വിവരം പൊലീസിന് നൽകിയത്. പോസ്റ്റുമോർട്ടത്തിലും പരുക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com