നവജാത ശിശുവിന്‍റെ മരണം; ഡോ. ബിന്ദുവിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ.ബിന്ദു സുന്ദറിനോട് ആണ് അവധി പ്രവേശിക്കാൻ ഉത്തരവിട്ടിരിക്കുന്നത്
Death of a newborn baby; Dr. Bindu ordered to go on compulsory leave

ഡോ. ബിന്ദുവിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

Updated on

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോക്റ്ററിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ.ബിന്ദു സുന്ദറിനോട് ആണ് അവധി പ്രവേശിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ നിരഞ്ജന കൃഷ്ണന്‍റെയും ബിനിൽ മനോഹറിന്‍റെയും പെൺകുഞ്ഞാണ് മരിച്ചത്.

ഡോ.ബിന്ദുവിനെതിരേ നേരത്തെയും പരാതി ഉയർന്നിരുന്നു. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം സംഭവത്തിൽ അന്വേഷണം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധസംഘം ജില്ലാ ആശുപത്രിയിലെത്തും. അതേസമയം പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ഗർഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com