എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; കുടുംബത്തിന്‍റെ ഹർജിയിൽ ശനിയാഴ്ച വിധി

കണ്ണൂർ ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്
Death of ADM Naveen Babu; Verdict on family's petition on Saturday
നവീൻ ബാബു
Updated on

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത‍്യ ചെയ്ത സംഭവത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ഹർജിയിൽ വിധി ശനിയാഴ്ച. കണ്ണൂർ ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. കേസിലെ പ്രതികളായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ‍്യ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി. പ്രശാന്തൻ, ജില്ലാ കലക്റ്റർ അരുൺ. കെ.വിജയൻ തുടങ്ങിയവരുടെ ഫോൺ രേഖകളും ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ‍്യങ്ങളുമടക്കമുള്ള തെളിവുകൾ സൂക്ഷിക്കണമെന്ന ഹർജിയിലാണ് വിധി.

മൂന്ന് പേരോടും വിശദീകരണം ആവശ‍്യപ്പെട്ടെങ്കിലും ടി.വി. പ്രശാന്തൻ മാത്രമാണ് മറുപടി നൽകാതിരുന്നത്. സ്വകാര‍്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു പി.പി. ദിവ‍്യ കോടതിയെ അറിയിച്ചത്. ഹർജിക്കാരുടെ ആവശ‍്യം അംഗീകരിക്കുന്ന നിലപാടാണ് കലക്റ്റർ സ്വീകരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com