death of agniveer course student; mother says teacher threatened her by showing her nude pictures
മരണപ്പെട്ട ഗായത്രി

അഗ്നിവീർ കോഴ്സ് വിദ്യാർഥിനിയുടെ മരണം; അധ്യാപകൻ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മ

അടൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് തിങ്കളാഴ്ച യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
Published on

പത്തനംതിട്ട: അടൂരിൽ അഗ്നിവീർ കോഴ്സ് വിദ്യാർഥിനിയായിരുന്ന ഗായത്രി (19) യുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അമ്മ രാജി. സൈനിക റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകൻ തന്‍റെ മകളുടെ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മ രാജി പറഞ്ഞു.

മകളെ ആദ്യം ഡേറ്റിങിന് വിളിച്ചപ്പോൾ വഴങ്ങാതെ വന്നപ്പോഴാണ് പിന്നീട് വിനോദയാത്രയ്ക്ക് പോയപ്പോൾ മകളുടെ നഗ്നചിത്രങ്ങൾ പകർത്തിയെതെന്നും പിന്നീട് ഇത് കാട്ടി മകളെ അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും അമ്മ ആരോപിച്ചു.

പോസ്റ്റ്‌മോർട്ടതിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ആരോപണം നേരിടുന്ന അടൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് തിങ്കളാഴ്ച യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കൂടൽ പൊലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. മരണത്തിൽ ആർക്കും പങ്കില്ലെന്നാണ് എഴുതിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com