Death of Instagram influencer: Bail plea of ​​arrested friend to be considered on 18
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ മരണം:അറസ്റ്റിലായ സുഹൃത്തിന്‍റെ ജാമ്യഹർജി 18-ന് പരിഗണിക്കും

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ മരണം: അറസ്റ്റിലായ സുഹൃത്തിന്‍റെ ജാമ്യഹർജി 18-ന് പരിഗണിക്കും

പെൺകുട്ടിയും ബിനോയിയും രണ്ട് വർഷത്തോളം അടുപ്പത്തിലായിരുന്നുവെന്നും സൗഹൃദം അവസാനിപ്പിച്ചതിനെ തുടർന്നുള്ള മനോവിഷമത്തിലായിരുന്നു ആത്മഹത്യ
Published on

കൊച്ചി: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൃത്ത് നൽകിയ ജാമ്യഹർജി 18-ന് പരിഗണിക്കാൻ മാറ്റി. അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കാൻ സമയം തേടിയതിനെ തുടർന്നാണിത്.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിനോയിയാണ് ജാമ്യഹർജി നൽകിയത്. ജൂൺ 16-ന് യുവതി മരിച്ചതിനെ തുടർന്നാണ് ബിനോയി അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയും ബിനോയിയും രണ്ട് വർഷത്തോളം അടുപ്പത്തിലായിരുന്നുവെന്നും സൗഹൃദം അവസാനിപ്പിച്ചതിനെ തുടർന്നുള്ള മനോവിഷമത്തിലായിരുന്നു ആത്മഹത്യയെന്നും പൊലീസ് പറയുന്നു.

സാമൂഹിക മാധ്യമങ്ങളിൽ പെൺകുട്ടിക്കെതിരേ വ്യാജപ്രചാരണത്തിന് കൂട്ടുനിന്നതിന് യുവാവിന്‍റെ പേരിൽ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. നിരപരാധിയാണെന്നും യഥാർഥ കുറ്റവാളിയെ രക്ഷിക്കാൻ വേണ്ടി പ്രതിയാക്കുകയാണെന്നുമാണ് ഹർജിക്കാരന്‍റെ വാദം.

logo
Metro Vaartha
www.metrovaartha.com