സൗദിയിൽ തടവിലായ കോഴിക്കോട് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കോടതിയിലെ വിർച്വൽ സംവിധനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്
death sentence of abdul rahim has been cancelled
അബ്ദുൽ റഹീം

റിയാദ് : സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ വധ ശിക്ഷ റദ്ദ് ചെയ്ത് റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവ്. റിയാദ് ക്രിമിനൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇരുവിഭാഗം അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ റഹീമിന്‍റെ കുടുംബത്തിന്‍റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂർ എന്നിവരും റഹീമിനോപ്പം കോടതിയിൽ ഹാജരായി.

കോടതിയിലെ വിർച്വൽ സംവിധനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. രേഖകളെല്ലാം കോടതി പരിശോധിച്ചതിന് ശേഷമാണ് കോടതി വധ ശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒപ്പ് വെച്ചത്. കോടതയിൽ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്‍റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്‍റെ കുടുംബത്തിന്‍റെ പവർ ഓഫ് അറ്റോണിക്ക് കൈമാറി.

Trending

No stories found.

Latest News

No stories found.