'നിയമസഭ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയും' ; കെ കെ രമയ്‌ക്കെതിരെ വധ ഭീഷണി കത്ത്

പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്
'നിയമസഭ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയും' ; കെ കെ രമയ്‌ക്കെതിരെ വധ ഭീഷണി കത്ത്

തിരുവനന്തപുരം: വടകര എംഎൽഎ കെ കെ രമയ്ക്ക് വധ ഭീഷണി കത്ത്. നിയമസഭയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രമ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് കത്തിന്‍റെ ഉള്ളടക്കം. ഏപ്രിൽ ഇരുപതിനുള്ളിൽ പരാതി പിൻവലിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്.

സ്പീക്കറുടെ ഓഫീസിന് മുന്നിൽ ഉണ്ടായ സംഘർഷത്തിൽ കെ കെ രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. പരിക്ക് സത്യമല്ലെന്ന തരത്തിൽ രമക്കെതിരെ വ്യാജ എക്സ് റേ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് സൈബർ ആക്രമണവും നടന്നിരുന്നു. സച്ചിൻ ദേവ് എംഎൽഎക്കെതിരെ പരാതി നൽകിയിട്ടും സൈബർ പൊലീസ് ഒന്നും ചെയ്‌തില്ലെന്നാണ് രമയുടെ പരാതി. സച്ചിൻ അടക്കം സൈബർ പ്രചാരണം നടത്തിയവർക്കെതിരെ അപകീർത്തി കേസ് കൊടുക്കാനാണ് രമയുടെ നീക്കം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com